ഗുരുവായൂര്‍ പെരുന്തട്ട ശിവക്ഷേത്രത്തില്‍ 11 ദിവസമായി നടന്നുവരുന്ന മഹാരുദ്ര യജ്ഞം സമാപിച്ചു. രാവിലെ എട്ടിന് കലശാഭിഷേകത്തിന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി പുതുമന ശ്രീധരന്‍ നമ്പൂതിരി സഹ കാര്‍മികനായി. യജ്ഞാചാര്യന്‍ കിഴിയേടം രാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ശ്രീരുദ്രം മന്ത്രം ജപിച്ച് യജ്ഞ കലശം തയാറാക്കിയത്. തൈലം, നെയ്യ്, പാല്‍, തൈര്, തേന്‍, ചെറു നാരങ്ങാനീര്, പഞ്ചാമ്യതം, അഷ്ടഗന്ധ ജലം, പഞ്ചഗവ്യം, ഇളനീര്‍, കരിമ്പ് നീര് എന്നിങ്ങനെ 11 ദ്രവ്യങ്ങളാണ് 11 വെള്ളി കുംഭങ്ങളില്‍ യജ്ഞ കലശമായി അഭിഷേകം ചെയ്തത്. തുടര്‍ന്ന് വസോര്‍ധാര ചടങ്ങും ഉണ്ടായി.