30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu കിഡ്‌സ് സോക്കര്‍ കപ്പ് ടൂര്‍ണമെന്റില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന് മികച്ച നേട്ടം

കിഡ്‌സ് സോക്കര്‍ കപ്പ് ടൂര്‍ണമെന്റില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന് മികച്ച നേട്ടം

448

മുണ്ടൂര്‍ സല്‍സബീല്‍ സ്‌കൂളില്‍ നടന്ന ജില്ലാതല കിഡ്‌സ് സോക്കര്‍ കപ്പ് ടൂര്‍ണമെന്റില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന് മികച്ച നേട്ടം. അണ്ടര്‍ 10 വിഭാഗം റണ്ണറപ്പും & അണ്ടര്‍ 12 വിഭാഗം ചാമ്പ്യന്മാരുമായി. അണ്ടര്‍ 10 വിഭാഗം മികച്ച ഗോള്‍കീപ്പര്‍ ആയി എന്‍ എസ് ഷംസാദ്, അണ്ടര്‍ 12 വിഭാഗം മികച്ച കളിക്കാരനായി മുഹമ്മദ് അമാന്‍ & മികച്ച ഗോള്‍കീപ്പര്‍ ആയി മുഹമ്മദ് ഫാദി എന്നിവരെ തിരഞ്ഞെടുത്തു. കായിക വിഭാഗം മേധാവിയും അന്‍സാര്‍ സ്‌പോര്‍ട്‌സ് അക്കാദമി കോഡിനേറ്ററുമായ കെ എ അബൂബക്കറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. സ്‌പോര്‍ട്‌സ് അക്കാദമി പെരുമ്പിലാവിലെ വി എം മുഹമ്മദ് യൂനുസ് & വി കെ വിജിഷ് എന്നിവരാണ് പരിശീലനം നല്‍കുന്നത്.

ADVERTISEMENT
error: Content is protected !!