കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ പഴഞ്ഞി അയിനൂര്‍ സ്വദേശി ചീരന്‍ സൈമണ്‍ മകന്‍ സെലിന്‍ സി സൈമനെ പഴഞ്ഞി പബ്ലിക് ലൈബ്രറി പൊന്നാട ചാര്‍ത്തി ആദരിച്ചു. കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിലും കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയിലുമായി ഗവേഷണം പൂര്‍ത്തിയാക്കിയ സെലിന്‍, പഴഞ്ഞി പബ്ലിക് ലൈബ്രറിയുടെ ഭരണസമിതി അംഗമാണ്. 2018 ലെ പ്രളയാനന്തര കേരള സാഹചര്യത്തെ ആസ്പതമാക്കിയുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ആദരിക്കല്‍ ചടങ്ങില്‍ വായനശാല പ്രസിഡന്റ് കെ ടി ഷാജന്‍, സെക്രട്ടറി ഷാജി കെ ജോര്‍ജ്, താലൂക്ക് പ്രതിനിധി എം ഉദയശങ്കരന്‍, ഭരണസമിതി അംഗങ്ങളായ ജോമോന്‍ കെ ജോസ്, കെ എസ് സാന്ദ്ര മരിയ, വനിതാവേദി കോഡിനേറ്റര്‍ ബബിത ഫിലോ, ബാലവേദി അംഗം ഷാബിന്‍ കെ ഷാജന്‍ എന്നിവര്‍ പങ്കെടുത്തു.



