വ്യക്തിവൈരാഗ്യം; രണ്ട് പേര്‍ക്ക് നേരെ ആക്രമണം

സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കം; കുന്നംകുളം പഴുന്നാനയില്‍ 2 പേര്‍ക്ക് നേരെ ആക്രമണം. പഴുന്നാന സ്വദേശികളായ 31 വയസ്സുള്ള വിഷ്ണു, 34 വയസ്സുള്ള ഉദയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. പഴുന്നാന സെന്ററില്‍ നില്‍ക്കുകയായിരുന്ന യുവാക്കളെ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. യുവാക്കള്‍ക്ക് പുറത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റു. ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT