ഇഡബ്ലിയുഎസ്എ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി

വയറിങ്ങ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇലക്ട്രിക് വയറിങ്ങ് ജോലി ഉള്‍പ്പെടെ ഏറ്റെടുക്കുന്ന പ്രവണത അവസാനിപ്പിക്കുക. തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇ ഡബ്ലി യു എസ് എ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. കുന്നംകുളം കെ എസ് ഇ ബി ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ജില്ലാ കമ്മിറ്റി അംഗം സഖാവ് പി.ജി ജയപ്രകാശ് ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം എ വില്‍സല്‍ അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠന്‍ പെരുമ്പിലാവ്, ജില്ലാ കമ്മിറ്റി അംഗം കെ എന്‍ നിഖില്‍, അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT