അന്‍സാര്‍ ഇംഗ്ലീഷ് സ്‌ക്കൂളിലെ കുട്ടി പോലീസുകാര്‍ തൃശ്ശൂര്‍ സിറ്റി കമ്മീഷണര്‍ക്ക് അപേക്ഷ കൈമാറി

പെരുമ്പിലാവില്‍ പോലീസ് സ്റ്റേഷന്‍ വേണമെന്നാവശ്യപ്പെട്ട് അന്‍സാര്‍ ഇംഗ്ലീഷ് സ്‌ക്കൂളിലെ കുട്ടി പോലീസുകാര്‍ തൃശ്ശൂര്‍ സിറ്റി കമ്മീഷണര്‍ ആര്‍ ഇളങ്കോ ഐപിഎസിന് അപേക്ഷ കൈമാറി. പെരുമ്പിലാവില്‍ പോലീസ്‌റ്റേഷന്‍ വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. തൃശ്ശൂര്‍, മലപ്പുറം , പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണ് കടവല്ലൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പെരുമ്പിലാവ് ജംഗ്ഷന്‍. ഇവിടെ ആവശ്യമായ പോലീസുകാര്‍ ഡ്യൂട്ടിക്ക് ഉണ്ടാകാറില്ല. നിരവധി വിദ്യാഭഅയാസ സ്ഥാനപനങ്ങളുള്ള മേഖലയില്‍ ലഹരി മാഫിയകള്‍ പിടിമുറുക്കിയിട്ടുമുണ്ട്. പോലീസ് സഹായം തേടിയാല്‍ കുന്നംകുളത്ത് നിന്ന് പോലീസ് എത്തണം. അക്രമങ്ങള്‍ വര്‍ദ്ധിക്കുക കൂടി ചെയ്യുന്ന സാഹചര്യത്തില്‍ എത്രയും പെട്ടന്ന് പോലീസ്‌റ്റേഷന്‍ തുടങ്ങാനുള്ള നടപടി ഉണ്ടാകണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസയുടെ നേതൃത്വത്തിലാണ് അപേക്ഷ കൈമാറിയത്.

ADVERTISEMENT