മാറഞ്ചേരി പഞ്ചായത്ത് 2025- 2026 വര്‍ഷത്തെ വികസന സെമിനാര്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീര്‍ ഉദ്ഘാടനം ചെയ്തു. കരിങ്കല്ലത്താണി മദര്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബീന ടീച്ചര്‍ അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീനാ മുഹമ്മദാലി വിഷയാവതരണവും,പദ്ധതി രേഖയും അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി
ടി.മണികണ്ഠന്‍ ധനകാര്യവിശകലനം നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് കരട് പദ്ധതി രേഖ വിശകലനം നടത്തി. കണ്‍വീനര്‍മാര്‍ ഓരോ വിഷയ മേഖലയുടെയും ക്രോഡീകരണം നടത്തി. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് ഭവന നിര്‍മ്മാണത്തിനും, മാലിന്യ സംസ്‌കരണത്തിനും മുന്തിയ പരിഗണന നല്‍കികൊണ്ടുള്ള കരട് പദ്ധതിയാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ അസീസ് സ്വാഗതവും , ജൂനിയര്‍ സൂപ്രണ്ട് കെ.ഹാരിസ് നന്ദിയും പറഞ്ഞു.