30.6 C
Kunnamkulam
Sunday, September 20, 2026
Home Bureaus Perumpilavu കാട്ടുമങ്ങാട്ട് എബ്രഹാം മാര്‍ കൂറിലോസ് വലിയ ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍

കാട്ടുമങ്ങാട്ട് എബ്രഹാം മാര്‍ കൂറിലോസ് വലിയ ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍

102

മലബാര്‍ സ്വതന്ത്ര സുറിയാനിസഭ സ്ഥാപക പിതാവ് പരിശുദ്ധ കാട്ടുമങ്ങാട്ട് എബ്രഹാം മാര്‍ കൂറിലോസ് വലിയ ബാവായുടെ 222 -ാമത് ഓര്‍മ്മ പെരുന്നാള്‍ ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ ആഘോഷിക്കും. പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഒമ്പതാം തീയതി ചൊവ്വാഴ്ച വൈകിട്ട് 4 30ന് കുന്നംകുളം സെന്റ് തോമാസ് പള്ളിയില്‍ നിന്നും പരിശുദ്ധ ബാവയുടെ കബറിങ്കലേക്ക് പദയാത്ര ആരംഭിക്കും. ആറ് മണിക്ക് അഞ്ഞൂര്‍ ബഹനാന്‍ ചാപ്പലിലെത്തും. തുടര്‍ന്ന് സെന്റ് ജോര്‍ജ് ഭദ്രാസന ഇടവക ദേവാലയത്തിലേക്ക് ഘോഷയാത്രയും നടക്കും. സന്ധ്യാനമസ്‌ക്കാരം, കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന, കൈമുത്ത്, ആശിര്‍വാദം, അത്താഴസദ്യ എന്നിവ നടക്കും.

ബുധനാഴ്ച രാവിലെ എട്ടുമണിക്ക് പ്രഭാത നമസ്‌കാരം, 8.30 ന് സഭാ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ഒമ്പതിേന്മല്‍ കുര്‍ബാന, പ്രദിക്ഷണം, ധൂപ പ്രാര്‍ത്ഥന, ആശിര്‍വാദം എന്നിവയ്ക്കു ശേഷം സമൂഹസദ്യയോടെ പെരുന്നാള്‍ സമാപിക്കും. പെരുന്നാളിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കൗണ്‍സില്‍ അംഗം റെജി ചീരന്‍ കണ്‍വീനര്‍മാരായ ബാബു ചെമ്മണ്ണൂര്‍ , ലിവിന്‍ ചെമ്മണ്ണൂര്‍ എന്നിവര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!