കടങ്ങോട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരം സംഘടിപ്പിച്ചു

46

കടങ്ങോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരേയും കലാ-കായിക മത്സരങ്ങളില്‍ വിജയം നേടിയവരേയും അനുമോദിച്ചു. പ്രശസ്ത സിനിമ പിന്നണി ഗായകന്‍ സന്നിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബീനാ രമേഷ്, ടി.പി.ലോറന്‍സ്, മെമ്പര്‍മാരായ ഗഫൂര്‍ കടങ്ങോട്, കെ.ആര്‍.സിമി, പി.എ.മുഹമ്മദ് കുട്ടി, അഭിലാഷ് കടങ്ങോട്, ടെസി ഫ്രാന്‍സിസ്, സൈബുന്നിസ ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച വിജയം നേടിയ മരത്തംക്കോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാറപ്പുറം ഗവ.എല്‍.പി.സ്‌കൂള്‍, പന്നിത്തടം കോണ്‍കോട് സ്‌കൂള്‍ എന്നി സ്‌കൂളുകള്‍ക്ക് പ്രത്യേക പുരസ്‌ക്കാരം ചടങ്ങില്‍ നല്‍കി.