കുന്നംകുളം വൈ.ഡബ്ലിയു.സി.എ യുടെ പ്രദര്‍ശന വില്‍പന മേളക്ക് തുടക്കമായി. വൈ ഡബ്ലിയു സി എ ഹാളില്‍ നടക്കുന്ന വില്‍പ്പന മേള ബഥനി സ്ഥാപനങ്ങളുടെ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഓ ഐ സി ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് പ്രിയ ജിന്നി അധ്യക്ഷത വഹിച്ചു. വിവിധതരം തുണിത്തരങ്ങള്‍, കളിമണ്‍ പാത്രങ്ങള്‍, വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഓര്‍ക്കിഡ്, കളിപ്പാട്ടങ്ങള്‍ , സ്റ്റേഷനറി സാധനങ്ങള്‍ എന്നിവയാണ് വില്‍പ്പനക്കുള്ളത്.