കേരളവിഷന്‍ കേബിള്‍ ടി.വി. ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്കായി തൃശൂര്‍ കേരളവിഷന്‍ ഏര്‍പ്പെടുത്തിയ കേരളവിഷന്‍ സമ്മാനോത്സവ് 2025ന്റെ ജനുവരി മാസത്തെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ ഇലക്ട്രിക് സ്‌കൂട്ടറിന് 283448 എന്ന നമ്പര്‍ അര്‍ഹമായി. 472, 943 എന്നീ നമ്പറുകള്‍ക്കാണ് പ്രോത്സാഹന സമ്മാനം. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സാണ് ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റ്റി.ഡി. സുഭാഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ്, കെസിസിഎല്‍ എം.ഡി. പി.പി. സുരേഷ് കുമാര്‍, കെസിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.വി. രാജന്‍, സിഒഎ ജില്ലാ സെക്രട്ടറി പി. ആന്റണി, സിഒഎ ജില്ലാ ട്രഷറര്‍ സി.ജി. ജോസ് എന്നിവര്‍ പങ്കെടുത്തു.