കടങ്ങോട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ ആര്‍ത്തവ പരിപാലത്തിനായി വനിതകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. അരലക്ഷം രൂപ വകയിരുത്തി സാനിറ്ററി പാഡ് വിമുക്ത പഞ്ചായത്ത് എന്നതിന്റെ ഭാഗമായിട്ടാണ് തുടര്‍ച്ചയായി ഈ വര്‍ഷവും പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ മെന്‍സ്ട്രല്‍ കപ്പ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബീന രമേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എം. അര്‍ച്ചന മെന്‍സ്ട്രല്‍ കപ്പിന്റെ ഗുണം, ഉപയോഗംഎന്നിവയെ കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.വി സുഭാഷ്, എം കെ ശശിധരന്‍, രമ്യ ഷാജി, ടെസ്സി ഫ്രാന്‍സിസ് , മൈമുന ഷെബീര്‍, കെ ആര്‍ സിമി, സൈബുന്നിസ ഷറഫു, ജോളി തോമസ്, രജിത ഷാജി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ സുരേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ പ്രസന്നന്‍, പി.ആര്‍ അനുമോള്‍ എന്നിവര്‍ സംസാരിച്ചു.