ഗുരുവായുരില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിനോടനുണ്ഡിച്ച് പ്രൊഫസര്‍ ആര്‍ എല്‍ വി രാമകൃഷ്ണനും കലാമണ്ഡലം കലാകാരന്‍മാരും അവതരിപ്പിച്ച നൃത്ത ത്രയം ശ്രദ്ധേയമായി. കഥകളിയും മോഹിനിയാട്ടവും ഭരതനാട്യവും സംഗമിച്ച നൃത്ത ത്രയം തദ്ദേശ കലാവിരുന്നില്‍ എത്തിയ കാണികള്‍ക്ക് വേറിട്ട അനുഭവമായി.
കൊല്ലുര്‍ മുകാംബിക ക്ഷേത്ര ചരിത്രമാണ് നൃത്തത്രയത്തിലൂടെ അവതരിപ്പിച്ചത്. മൃദംഗ വിദ്വാന്‍ ചങ്ങനാശേരി ടി.എസ്. സതീഷ് കുമാറാണ് നൃത്തത്തിന്റെ സാഹിത്യം ചിട്ടപ്പെടുത്തിയത്.കഥകളി വേഷത്തിന്‍ കലാമണ്ഡലം വൈശാഖ് രാജശേഖരന്‍, മോഹിനിയാട്ടത്തിന്‍, ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഭരതനാട്യത്തില്‍ സൂര്യ അനുഷ എന്നിവര്‍ അരങ്ങിലെത്തി.ആ ര്‍.എല്‍.വി രാമകൃഷ്ണന്‍, ആര്‍.എല്‍. വി ഗായത്രി വിജയകുമാര്‍, കലാമണ്ഡലം ചമ്പക്കര വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നൃത്തം ചിട്ടപ്പെടുത്തിയത്.