വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കാട്ടകാമ്പാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പൊതിച്ചോറ് വിതരണം ചെയ്തു. മേഖലയിലെ 13 യൂണിറ്റുകളില്‍ നിന്നും 4662 പൊതിച്ചോറുകള്‍ ശേഖരിച്ചാണ് വിതരണം ചെയ്തത്. 17 പേര്‍ രക്തം ദാനം ചെയ്തു. മേഖല സെക്രട്ടറി ലെനിന്‍ വി എസ്, പ്രസിഡന്റ് ഷെറിന്‍ ഷാജന്‍, ട്രഷറര്‍ അനുമോന്‍ സി തമ്പി, മേഖല കമ്മറ്റിയംഗങ്ങളായ സുകേഷ്, അഭിരാജ് കെ എ, നിവേദ് പി ബി, ബിജിത്ത് കെ കെ, യൂണിറ്റ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.