പുന്നയൂര്‍ക്കുളം ജി.എം.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.തസ്‌നി അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ പ്രവാസി സാഹിത്യകാരനും പുന്നയൂര്‍ക്കുളം സാഹിത്യസമിതി അധ്യക്ഷനുമായ അബ്ദുല്‍ പുന്നയൂര്‍ക്കുളം മുഖ്യപ്രഭാഷണം നടത്തി. ടോമി എസ്.തലക്കോട്ടൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ടി.കമറു, കെ.അഥീന, ശിവദാസന്‍ , പ്രജിത , കെ. പ്രജീഷ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. മികച്ച വിദ്യാര്‍ഥികള്‍ക്കും കലാപ്രതിഭകള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങിനെത്തി ചേര്‍ന്ന് അമ്മമാര്‍ക്ക് മുഴുവന്‍ അബ്ദുല്‍ പുന്നയൂര്‍ക്കുളം പ്രത്യേക ഉപഹാരമായി പുസ്തങ്ങള്‍ നല്‍കി. തുടര്‍ന്ന് ഫസല്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത കുട്ടികളുടെ നാടകം ജാലിയന്‍വാലാബാഗ് അരങ്ങേറി. സംഘനൃത്തങ്ങള്‍, ഒപ്പന, ദഫ്മുട്ട്, തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.