സദ് വാര്‍ത്ത കണ്‍വെന്‍ഷന് മുന്നോടിയായി ഹോം മിഷന്‍ നടത്തി

മങ്ങാട് സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സദ് വാര്‍ത്ത കണ്‍വെന്‍ഷന് മുന്നോടിയായി ഹോം മിഷന്‍ നടന്നു. തൃശൂര്‍ എഫ്.സി.സി അസീസി പ്രൊവിന്‍സിലെ 65 സിസ്റ്റേഴ്‌സ് ഒരാഴ്ച്ച നീണ്ട് നില്‍ക്കുന്ന ഹോം മിഷന് നേതൃത്വം നല്‍കി. ഇടവകയിലെ 12 യൂണിറ്റില്‍ നിന്നുളളവര്‍ സമാപന ദിനത്തില്‍ ജപമാല പ്രദക്ഷിണമായി ദൈവാലയത്തില്‍ എത്തിച്ചേരുകയും ദിവ്യ കാരുണ്യ ആരാധന നടത്തുകയും ചെയ്തു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഫോണ്‍സി എഫ്.സി.സി, സിസ്റ്റര്‍ ഉഷസ്, സിസ്റ്റര്‍ അനീറ്റ, എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ കറുകുറ്റി ധ്യാന കേന്ദ്രം ഡയറക്ടര്‍ ബോസ്‌കോ ഞാളിയത്ത് അച്ചന്‍ നയിക്കും. ഇടവക വികാരി ഫാദര്‍ ഫ്രാന്‍സീസ് കൂത്തൂര്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഷിബു ജോസഫ് ജോര്‍ജ് ജോയിന്റ് കണ്‍വീനര്‍ പി.എല്‍.വര്‍ഗ്ഗീസ്, കൈക്കാരന്മാരായ സി.എന്‍. ഫ്രാന്‍സീസ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ADVERTISEMENT