ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തില്‍ ലക്ഷദീപം തെളിയിച്ചു. വിഷ്ണു ക്ഷേത്ര നവീകരണകലശത്തിന്റെയും ഉപ ദേവതാപ്രതിഷ്ഠയുടെയും മുന്നോടിയായാണ് ലക്ഷം ദീപം തെളിയിച്ചത്. ക്ഷേത്രാങ്കണത്തില്‍ ഒരുക്കിയ ചിരാതുകളിലേക്ക് ക്ഷേത്രം മുഖ്യതന്ത്രിയും മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയുമായ മഠത്തില്‍ മുണ്ടയൂര്‍ എം എം നാരായണന്‍ നമ്പൂതിരി ഭദ്രം ദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഊരാളന്‍ സൂരജ് നമ്പൂതിരി ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് പി.വി വിജയന്‍, സെക്രട്ടറി എന്‍.ആര്‍ രാജേഷ്, ടി.മുകുന്ദന്‍, ടി.കൃഷ്ണദാസ്, മാതൃസമിതി അംഗങ്ങള്‍, നവീകരണ കലശ കമ്മറ്റി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുന്നയൂര്‍ കുമരംകോട് ക്ഷേത്ര കൂട്ടായ്മയാണ് ലക്ഷദീപത്തിന് വേണ്ടി ക്ഷേത്രവും ക്ഷേത്രാങ്കണവും മനോഹരമായ രീതിയില്‍ അണിയിച്ചൊരുക്കിയത്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ രണ്ടു വരെയാണ് നവീകരണ കലശവും ഉപദേവ പ്രതിഷ്ഠകളും നടത്തുന്നത്.