ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. വിശേഷാല്‍ പൂജകള്‍ക്കു ശേഷം, തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ അരുണ്‍ നമ്പൂതിരി  കൊടിയേറ്റി. ക്ഷേത്രം ഊരാളന്‍ പിള്ളനേഴി വിഷ്ണു നമ്പൂതിരി, മേല്‍ശാന്തി പ്രസാദ് നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായി. ക്ഷേത്ര സേവാ സമിതി പ്രസിഡന്റ്
കെ.എന്‍. ഷാജി, സെക്രട്ടറി വി.ആര്‍. പ്രവീണ്‍, ട്രഷറര്‍ വി.കെ. രമാഭായ്, സേവാ സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉത്സവ ദിനങ്ങളില്‍ രാവിലെ ഗണപതി ഹോമം, ഉഷ പൂജ, ശീവേലി, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി എന്നിവയും വൈകുന്നേരം മുള പൂജ, വിളക്കിനെഴുന്നള്ളിപ്പ്, കേളി, കൊമ്പുപറ്റ്, കുഴല്‍ പററ്, ശീവേലി എന്നിവയും ഉണ്ടാക്കും. ഫെബ്രുവരി 27 ന് രാവിലെ ഉത്സവബലി, അഞ്ഞൂറില്‍ പരം അമ്മമാര്‍ പങ്കെടുക്കുന്ന വിഷ്ണു സഹസ്രനാമ ആലാപനം, ഹരി നാമ കീര്‍ത്തനം, നാമ ജപ പ്രദിക്ഷണം, പ്രസാദ ഊട്ട് എന്നിവയുണ്ടാകും. 28 നാണ് പള്ളിവേട്ട. മാര്‍ച്ച് ഒന്നിന് രാവിലെ ധര്‍മ്മശാസ്താ ക്ഷേത്ര ആറാട്ടുകടവില്‍ നടക്കുന്ന ആറാട്ടോടെ ഉത്സവ ചടങ്ങുകള്‍ സമാപിക്കും. ഉച്ചക്കു ശേഷം ദേശ പൂരത്തില്‍ ആനകള്‍, വര്‍ണ്ണ കാവടികള്‍, തെയ്യം, നാടന്‍ കലാരൂപങ്ങള്‍ എന്നിവയും അണിനിരക്കും.

ADVERTISEMENT