അധ്യാപകനും എഴുത്തുകാരനുമായ സോമന്‍ ചെമ്പ്രേത്തിന്റെ കഥാ സമാഹാരം പ്രകാശനം ചെയ്തു

കുരഞ്ഞിയൂര്‍ ജിഎല്‍പി സ്‌കൂളിലെ അധ്യാപകനും എഴുത്തുകാരനുമായ സോമന്‍ ചെമ്പ്രേത്തിന്റെ മകന്‍ മഴയത്ത് നില്‍ക്കുന്നുണ്ട് എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. കവിയും ബാലസാഹിത്യകാരനുമായ എടപ്പാള്‍ സി സുബ്രഹ്‌മണ്യന്‍, വിരമിക്കുന്ന കുരഞ്ഞിയൂര്‍ ജിഎല്‍പി
സ്‌കൂളിലെ അധ്യാപിക സി നീന തോമസിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. സ്‌കൂളിന്റെ തൊണ്ണൂറ്റാറാം വാര്‍ഷികാഘോഷ ചടങ്ങിലാണ് പ്രകാശന കര്‍മ്മം നടന്നത്. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഫീസകുട്ടി വലിയകത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാവക്കാട് വിദ്യാരംഗം ജില്ല കോര്‍ഡിനേറ്ററായ സോമന്‍ ചെമ്പ്രേത്തിന് നിരവധി കഥാ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ADVERTISEMENT