‘ ഗുരുസ്മരണീയം ‘ ഞായറാഴ്ച പുന്നയൂര്‍ക്കുളം ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും

ചിതകലാരംഗത്തെ ആചാര്യന്‍ ഗണപതി മാസ്റ്ററുടെ 86-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഗുരുസ്മരണീയം ഞായറാഴ്ച പുന്നയൂര്‍ക്കുളം ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുരസ്‌കാര സമര്‍പ്പണം, ചിത്രകലാക്യാമ്പ്, പ്രദര്‍ശനം, ചിത്രരചന മത്സരം, അനുസ്മരണ സമ്മേളനം എന്നിവ നടക്കും. ജില്ല കലോത്സവ പെന്‍സില്‍ ഡ്രോയിങ് മത്സരത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടിയ പി എന്‍ നിരാമയക്കാണ് ഗുരുസ്മരണീയ പുരസ്‌കാരം നല്‍കുന്നത്. ഗണ്‍പത് എന്ന ശിഷ്യ സംഘടനയുടെ നേതൃത്വത്തില്‍ നടത്തുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഞായറാഴ്ച കാലത്ത് 10 മണിക്ക് സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ വികെ ശ്രീരാമന്‍ നിര്‍വ്വഹിക്കും.

ADVERTISEMENT