കടങ്ങോട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ് അധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ രമണി രാജന്‍, പഞ്ചായത്ത് അംഗങ്ങളായ സി.വി സുഭാഷ്, ടെസ്സി ഫ്രാന്‍സിസ്, സെക്രട്ടറി പി.എ ദീപ എന്നിവര്‍ സംസാരിച്ചു. 28 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യും.