ജനവാസമേഖലയിലെ കളള്ഷാപ്പ്; പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി

അണ്ടത്തോട് തങ്ങള്‍പടി കള്ള് ഷാപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ പുന്നയൂര്‍കുളം പഞ്ചായത്ത് നോട്ടീസ് നല്‍കി. ഷാപ്പ് ലൈസന്‍സിയായ പ്രദീപ് കുമാറിന് പഞ്ചായത്ത് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. ബീച്ചില്‍ ഒരു മാസം മുമ്പ് ആരംഭിച്ച കള്ളുഷാപ്പിനെതിരെ നാട്ടുകാര്‍ സമരരംഗത്തായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സിലും രൂപവല്‍ക്കരിച്ചിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടത്തിലാണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നതെന്നും, ഈ കെട്ടിടത്തില്‍ അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളതായും പഞ്ചായത്തധികൃതര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.

ADVERTISEMENT