കേരള സര്‍ക്കാരിന്റെ കാന്‍സര്‍ നിര്‍ണയ പരിപാടിയായ ആരോഗ്യം ആനന്ദത്തിന്റെ വടക്കേക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍എംകെ നബീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകളിലെ ഗര്‍ഭാശയ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവ നേരത്തെ കണ്ടെത്തുന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതോടനുബന്ധിച്ചു പാപ്‌സ്മിയര്‍ കളക്ഷന്‍ ക്യാമ്പും നടന്നു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജില്‍സി ബാബു, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി അബ്ദുള്‍ റഷീദ്, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രുഗ്മ്യ സുധീര്‍ എന്നിവര്‍ പങ്കെടുത്തു.
വടക്കേക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടന്ന ക്യാമ്പില്‍ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ശ്രീകല പരിശോധന നടത്തി. പുന്നയൂര്‍കുളം ശാന്തി ഹോസ്പിറ്റലിന്റെ സൗജന്യ സേവന സഹകരണത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജോഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ജി അശോകന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ സുജിത്ത്, അന്‍വര്‍ ഷരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.