ടോറസ് ലോറി ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

 

അണ്ടത്തോട് തങ്ങള്‍ പടിയില്‍ ടോറസ് ലോറി ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു.ചെക്കംപൊന്നത്ത് 65 വയസ്സുള്ള കൃഷ്ണനാണ് മരിച്ചത്.രാമച്ച തൊഴിലാളിയായ കൃഷ്ണന്‍ അകലാട് മൊയ്തീന്‍ പള്ളി പരിസരത്തുള്ള രാമച്ച പാടത്തേക്ക് പോകുന്നതിനായി ബസ്റ്റോപ്പിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചത്. നാട്ടുകാര്‍ ചാവക്കാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുന്‍ മെമ്പറയിരുന്ന രാധയാണ് ഭാര്യ. റെനീഷ്, റോഷിനി, റെനിത എന്നിവര്‍ മക്കളാണ്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ടോറസ് ഡ്രൈവറെ വടക്കേക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

ADVERTISEMENT