രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വര്‍ഷത്തിലെരിക്കല്‍ മാത്രം തുറക്കുന്ന വടക്കും വാതില്‍ തുറന്ന് ഭക്തര്‍ക്ക് ദര്‍ശനം നല്കി.പട്ടും താലിയും ചാര്‍ത്തല്‍, നടക്കല്‍പറ വെപ്പ്, എന്നിവ ഉണ്ടായി. ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി മനക്കല്‍ ശശിധരന്‍ ഭട്ടതിരിപ്പാട്,ക്ഷേത്രം മേല്‍ശാന്തി റോഷിന്‍,കീഴ്ശാന്തി അനന്തകൃഷ്ണന്‍ എന്നിവര്‍ കാര്‍മ്മീകത്വം വഹിച്ചു. വൈകീട്ട് തട്ടിന്‍മേല്‍ കളി, 31 ഓളം പ്രാദേശിക കമ്മറ്റികളുടെ തിറ,നാടന്‍ കലാരൂപങ്ങളുടെ വരവുണ്ടായി. കാര്‍ത്തിക ദിവസമായ ബുധനാഴ്ച്ച രാവിലെ വിശേഷാല്‍ പൂജകള്‍, പായസ വിതരണം,അടകുത്തി പുഴങ്ങാന്‍ എത്തിയവരെ അരിയെറില്‍, പ്രസാദ ഊട്ട് എന്നിവയുണ്ടായി. 5000 പേര്‍ പ്രസാദ ഊട്ടില്‍ പങ്കെടുക്കും ക്ഷേത്രം ഭാരവാഹികളായ പ്രമോദ് കിളിയമ്പറമ്പില്‍ ,ധനീഷ് താമരശ്ശേരി,വിജയന്‍ പൈറ്റാം കുന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.