തദ്ദേശീയ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വില്‍പനയ്ക്കായി വെന്റിങ് കാര്‍ട്ട് തുറന്നു

കുന്നംകുളം കൃഷി ഭവന്‍ പരിധിയിലെ കര്‍ഷകരും കൃഷി കൂട്ടങ്ങളും ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മായം കലരാത്ത മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി പഴയ ബസ് സ്റ്റാന്റില്‍ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ അനുവദിച്ച വെന്റിങ് കാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം. സുരേഷ് അധ്യക്ഷനായിരുന്നു. തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.പി.അനൂപ് ആദ്യ വില്‍പ്പന നടത്തി. വൈസ് ചെയര്‍പേര്‍സണ്‍ സൗമ്യ അനിലന്‍, ബി.എഫ്.എ.സി ചെയര്‍മാന്‍ എം ബാലാജി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. കുന്നംകുളം കൃഷി ഭവന്റെ ആരോഗ്യകരമായ ഭക്ഷണം കഴിക്കു ആരോഗ്യം നേടൂ’ എന്ന ലോഗോയുടെ പ്രകാശനവും നടന്നു.

ADVERTISEMENT