തൊഴിയൂര്‍ സി.എം.യു.പി. സ്‌കൂളില്‍ പഠനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് കെ.വി.നിര്‍മ്മലന്‍ പഠനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്റ്റെനി കെ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ നീതു ടീച്ചര്‍, എസ്ആര്‍ജി കണ്‍വീനര്‍ വിജി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇനം പരിപാടികള്‍ പഠനോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. അധ്യാപകരായ സിജി, വിനിത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാലയത്തില്‍ നിന്നും ലഭിച്ച അറിവ് കുട്ടികള്‍ക്ക് തനതായ രീതിയില്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമായ പഠനോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ആവേശത്തോടെയാണ് പങ്കെടുത്തത്.