കിടപ്പ് രോഗിക്ക് കട്ടില്‍ നല്‍കി

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് സംഭാവനയായി കട്ടില്‍ സമ്മാനിച്ചു. വനിതാ ദിനാചരണത്തിന്റെ ഭാഗമായാണ് കിടപ്പു രോഗിയായ സ്ത്രീയ്ക്ക് കട്ടില്‍ നല്‍കിയത്. വിനീത ഊട്ടുമഠത്തിലാണ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സൗജന്യമായി കട്ടില്‍ നല്‍കിയത്. പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ നമ്പഴിക്കാട് പുല്ലാനിപറമ്പത്ത് ദേവകിക്കാണ് കട്ടില്‍ നല്‍കിയത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സാമ്പത്തിക സാമൂഹിക മുന്നേറ്റം,
സമത്വം, സ്ത്രീകള്‍ക്കെതിരെ വിവേചനം അവസാനിപ്പിക്കല്‍ എന്നിവ ഉയര്‍ത്തി പിടിക്കുന്ന മഹത്തായ സന്ദേശം മുന്നോട്ട് വെയ്ക്കുന്ന വനിതാദിനത്തിലാണ് സഹജീവി സ്നേഹത്തിന്റെ മാതൃകയായി കട്ടില്‍ കൈമാറിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ കട്ടില്‍ വിതരണം നടത്തി. വൈസ് പ്രസിഡണ്ട് എന്‍.എസ്.ധനന്‍ അധ്യക്ഷനായി, പഞ്ചായത്ത് അംഗങ്ങളായ ശരത്ത് രാമനുണ്ണി, അഡ്വ.പി.വി.നിവാസ്, പി.കെ.അസീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിഞ്ചു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

ADVERTISEMENT