ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും, 1.90 ലക്ഷം രൂപ ചെലവഴിച്ച് മറ്റം ഗ്രൗണ്ടിന് സമീപം സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു. കണ്ടാണശ്ശേരി പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്റ്റോപ്പ് പരിസരത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ധനന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. പ്രമോദ്, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സന്‍ ശാരി ശിവന്‍,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി.വി. നിവാസ്, ടി.ഒ. ജോയ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.