കുട്ടികള്‍ക്കിടയില്‍ പുകയില വില്‍പന; കച്ചവടം പൂട്ടിച്ച് എക്സൈസ് വകുപ്പ്

വടക്കാഞ്ചേരി കാഞ്ഞിരക്കോട് തോട്ടുപാലത്തിന് സമീപം നടത്തിയിരുന്ന പുകയില മുറുക്കാന്‍ കച്ചവടം എക്‌സൈസ് വകുപ്പ് നിര്‍ത്തി വെപ്പിച്ചു. ബസ് സ്റ്റോപ്പിന് സമീപം കച്ചവടം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളി കുട്ടികള്‍ക്ക് പുകയില നല്‍കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരി എക്‌സൈസ് പരിശോധന നടത്തിയത്. കച്ചവടക്കാരന്റെ പക്കല്‍ ആധാര്‍ കാര്‍ഡ്, ഐ.ഡി.കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ് മുതലായ രേഖകള്‍ ഇല്ലെന്നും കണ്ടെത്തി. തുടര്‍ന്ന് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ADVERTISEMENT