ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

തമ്പുരാന്‍ പടി റെഡ് ബോയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.  തമ്പുരാന്‍പടി ആല്‍ക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള എന്‍ എസ് എസ് ഹാളില്‍ നടന്ന ക്ലാസ് ഗുരുവായൂര്‍ സി ഐ സി. പ്രേമാനന്ദകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് സെക്രട്ടറി അരുണ്‍ അധ്യക്ഷത വഹിച്ചു. സി.ബി.ഐ. കൊച്ചി ഇന്‍സ്‌പെക്ടര്‍  സി. രാജീവ് കൊളാടി മുഖ്യാതിഥിയായിരുന്നു. തൃശൂര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ കുന്നമ്പത്ത് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ചടങ്ങില്‍ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും പങ്കെടുത്തു.

ADVERTISEMENT