വയനാട് ദുരന്ത ബാധിത മേഖലയിലെ പുനരധിവാസ പദ്ധതിയിലേക്കുള്ള രണ്ടാംഘട്ട ധനസഹായം കൈമാറി

അന്‍സാര്‍ ട്രെയിനിങ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പിപ്പിള്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് വയനാട് ദുരന്ത ബാധിത മേഖലയിലെ പുനരധിവാസ പദ്ധതിയിലേക്കുള്ള രണ്ടാംഘട്ട ധനസഹായം കൈമാറി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം എസ് സൗമിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ എസ് എസ് സ്റ്റുഡന്റ് കോഡിനേറ്റര്‍മാര്‍ തുക കൈമാറി. പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രോജക്ട് ഡയറക്ടര്‍ ഇസ്മായില്‍. ടി മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ഷംസു ഫിര്‍ സാദ്, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഹിബ പി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT