കടവല്ലൂര്‍ ഗ്രാമ പഞ്ചായത്തും കൃഷിഭവനും, കടവല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും, കുടുബശ്രീയും ചേര്‍ന്നുകൊണ്ട് വാര്‍ഡ് തല അഗ്രോ ക്ലിനിക്കിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍ ഉദ്ഘാടനം നടത്തി, ബില്‍. എല്‍.എ.കെ. സി ബ്ലോക്ക് പ്രസിഡന്റ് ബാലാജി.എം.മുഖ്യ അതിഥിയായിരുന്നു കൃഷി ഓഫീസര്‍ ഷഫ്രീന ഷെറിന്‍ പദ്ധതി വിശദ്ധീകരിച്ചു. കൃഷി അസിസ്റ്റന്റ് റോണി ചീരന്‍ സ്വാഗതം ആശംസിച്ചു. കടവല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മോഹനന്‍ ആശംസകള്‍ അര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ജയന്‍, ബിന്ദു ധര്‍മ്മന്‍, ഫസലുദ്ദീന്‍, സൗദ, ഉഷ, ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു. കൂടാതെ പാട ശേഖര സമിതി അംഗങ്ങള്‍ തങ്ങളുടെ ആശയം പങ്കു വെച്ചു കര്‍ഷകശ്രീ ജേതാവ് മുഹമ്മദ് മാനംകണ്ടത്ത് സംസാരിച്ചു. കുടുബശ്രീ ചെയര്‍ പേഴ്‌സന്‍ ശ്രീജാ വേലായുധന്‍ നന്ദി പറഞ്ഞു.