പുന്നയൂര്‍ അകലാട് സ്‌കൂളിനു സമീപമുള്ള മിനി എം.സി.എഫ് പരിസരത്ത് മാലിന്യം തള്ളിയ ഹോട്ടലുടമയെ കണ്ടെത്തി പിഴ ഈടാക്കി. വാര്‍ഡ് മെമ്പര്‍ അറിയിച്ചതു പ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രോഹിണി സോമസുന്ദരന്‍, ഐആര്‍ടിസി കോഡിനേറ്റര്‍ ബി.എസ് ആരിഫ, സഹായി അക്ഷര, പഞ്ചായത്ത് ഡ്രൈവര്‍ ഇബ്രാഹിംകുട്ടി, ഹരിത കര്‍മ്മ സേന ഡ്രൈവര്‍ മിഥുന്‍ രാജ് എന്നിവര്‍ സ്ഥലത്തെത്തി മാലിന്യക്കെട്ട് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ കുന്നംകുളത്തെ പ്രമുഖ ഹോട്ടലാണ് മാലിന്യം തള്ളിയത് എന്നതിനുള്ള തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എന്‍ വി ഷീജയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് സംഘം ഹോട്ടലുടമയെ സ്ഥലത്തെത്തിക്കുകയും മാലിന്യം തന്റേതാണെന്ന് ഉടമ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്നാണ് നോട്ടീസ് നല്‍കി 20,000 രൂപ പിഴ ഈടാക്കിയത്. മാലിന്യം പൊതുസ്ഥലത്തു നിന്നും മാറ്റാനുള്ള നിര്‍ദ്ദേശവും നല്‍കി.