വടക്കേക്കാട് ഐ.സി.എ. മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമൂഹ ഇഫ്താര്‍ സംഗമം നടത്തി. ഐ.സി.എ സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ നോമ്പ്തുറയില്‍ വടക്കേക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.റഷീദ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ തെക്കുമുറി കുഞ്ഞുമുഹമ്മദ്, പഞ്ചായത്ത് മെമ്പര്‍മാരായ വി.കെ.ഫസലുല്‍ അലി, ശ്രീധരന് മാക്കാലിക്കല്‍, മാധ്യമപ്രവര്‍ത്തകര്‍ , മറ്റ് പൊതുരംഗത്തെ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.സി.എ. കമ്മിറ്റി പ്രസിഡണ്ട് ഒ.എം.മുഹമ്മദാലി ഹാജി, സെക്രട്ടറി റഷീദ്, ട്രഷറര്‍ ഷാഫി തുടങ്ങിയവര്‍ നേതൃത്വം നല്കി.