കുന്നംകുളത്ത് ഉത്സവത്തിനിടെ മുന്‍ സൈനികനെ മര്‍ദ്ദിച്ചതായി പരാതി

കുന്നംകുളത്ത് ഉത്സവത്തിനിടെ മുന്‍ സൈനികനെ മര്‍ദ്ദിച്ചതായി പരാതി. ആനയ്ക്കല്‍ സ്വദേശിയും മുന്‍ വായുസേന പെറ്റി ഓഫീസറുമായ  നിവേദി(32)നാണു മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ ചെവിയുടെ കേള്‍വി ശക്തി കുറയുകയും പുറത്തുള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. കുന്നംകുളം പൊര്‍ക്കളേങ്ങാട് വട്ടിരിങ്ങല്‍ക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയാണ് സംഘര്‍ഷം ഉണ്ടായത്.  കുന്നംകുളം പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT