എല്ലാം വ്യാഴാഴ്ചയും വൈകുന്നേരം നാല് മണി മുതല്‍ ആറു മണിവരേയും ക്യാമ്പ് ഉണ്ടായിരിക്കും. കാരുണ്യം ഓഫിസില്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ കാരുണ്യം ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് ഹാജി വീട്ടിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കാരുണ്യം വൈസ് ചെയര്‍മാന്‍ ഷെരീഫ് പാണ്ടോത്തയില്‍ ആശസകള്‍ നേര്‍ന്നു സംസാരിച്ചു. അക്യൂ പങ്ചര്‍ ചികിത്സ രീതിയെകുറിച്ചും അതിന്റെ പ്രസക്തിയെ കുറിച്ചും പ്രശസ്ത അക്യു പങ്ചര്‍ പ്രാക്ടീഷ്യന്‍ സുഹറ നൂര്‍ ക്ലാസ് എടുത്തു. ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ആറ്റുപുറം സ്വാഗതവും ട്രഷറര്‍ അഷറഫ് കീടത്തയില്‍ നന്ദിയും പറഞ്ഞു. ജോയിന്‍ സെക്രട്ടറി അബൂബക്കര്‍ പാറയില്‍ , അജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നെല്‍കി. നിരവധി പേര്‍ ക്യാമ്പില്‍ പങ്കടുത്തു.
Home Bureaus Punnayurkulam പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ അക്യു പങ്ചര്‍ ചികിത്സാ ക്യാമ്പിന് തുടക്കം കുറിച്ചു