27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Velur വിത്ത് പന്തുകള്‍ എറിഞ്ഞ് കുഞ്ഞു കൈകള്‍

വിത്ത് പന്തുകള്‍ എറിഞ്ഞ് കുഞ്ഞു കൈകള്‍

മുണ്ടത്തിക്കോട് 151 അമ്പലനട അംഗന്‍വാടിയിലെ കുഞ്ഞു കൈകള്‍ വിത്ത് പന്തുകള്‍ എറിഞ്ഞു ആഹ്ലാദ മിഴിവിലാണ്. സമേധം സമഗ്ര വിദ്യാഭ്യാസ പരിപാടി കളുടെ ഭാഗമായി ജില്ലയിലെ 3030 അംഗന്‍വാടികളിലും നടക്കുന്ന വിത്ത് പന്തുകള്‍ ഭൂമിയിലേക്ക് എറിയുന്ന തിന്റെ ഭാഗമാണിത്. വികസനസമിതി അംഗം രാജു മാരാത്ത് ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി അദ്ധ്യാപിക കെ ഭാര്‍ഗവി അധ്യക്ഷത വഹിച്ചു. സുജാത സ്വാഗതവും രാജീവ് നന്ദിയും പറഞ്ഞു. കുട്ടികള്‍ ഒരാഴ്ച മുന്‍പ് തയ്യാറാക്കിയ വിത്ത് പന്തുകള്‍ ആണ് സീഡ് ബോംബുകളായി മാറിയത്.

ADVERTISEMENT
error: Content is protected !!