ഓര്‍ഗാനിക് കമ്പോസ്റ്റര്‍ ബിന്‍ വിതരണം നടത്തി

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ഓര്‍ഗാനിക് കമ്പോസ്റ്റര്‍ ബിന്‍ വിതരണം നടത്തി. ജൈവ മാലിന്യം സംസ്‌ക്കരിക്കുന്നതിനാവശ്യമായ 1500 കമ്പോസ്റ്റര്‍ ബിന്നുകളാണ് സൗജന്യമായി വിതരണം ചെയ്തത്. മാലിന്യമുക്ത കേരളം ജനകീയ ക്യാംപയിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ കൊടുമ്പില്‍ മുരളി, സുമന സുഗതന്‍, ഷീജ സുരേഷ് ,മെമ്പര്‍മാരായ എം.കെ ജോസ്, എം.സി.ഐജു , റീന വര്‍ഗീസ്, സുധീഷ് പറമ്പില്‍, സ്വപ്ന പ്രദീപ്, എം.കെ അജയന്‍, മാഗി അലോഷ്യസ്, സുരേഷ്, സജി, സബിത, മാധവന്‍, റിജി ജോര്‍ജ്,സതി മണികണ്ഠന്‍, കുടുംബശ്രീ ചെയര്‍ പേഴ്‌സണ്‍ നകുല പ്രമോദ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT