29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Chavakkad ചാവക്കാട് ബസ്സും, ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

ചാവക്കാട് ബസ്സും, ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

122

ചാവക്കാട് ബസ്സും, ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബസ്സിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ-ടാക്‌സി മതിലിലിടിച്ചാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്. ഓട്ടോ ടാക്‌സി ഡ്രൈവര്‍ തിരുവത്ര പുത്തന്‍പുരയില്‍ അബ്ദുല്‍ അസീസ് (57) , ബസ് യാത്രികനായ ആലുംപടി സ്വദേശി അനയ്കൃഷ്ണ എന്നിവരെ കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ചാവക്കാട് നിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന ബസും, ചാവക്കാട് ഭാഗത്തേക്ക് പോയിരുന്ന ഓട്ടോ ടാക്‌സിയുമാണ് കൂട്ടിയിടിച്ചത്.

ADVERTISEMENT
error: Content is protected !!