എസ് എസ് എഫ്, എസ് വൈ എസ് മന്നലാംകുന്ന് യൂണിറ്റുകള്‍ റംസാന് കിറ്റ് വിതരണം നടത്തി. മന്നലാംകുന്ന് മഹല്ലിലെ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കാണ് റംസാന് കിറ്റ് വിതരണം നടത്തിയത്. കെ എം ജെ യൂണിറ്റ് പ്രസിഡന്റ് ഹുസൈന് തണ്ണി തുറക്കല്‍ പ്രാര്‍ത്ഥന നടത്തി. ഖത്തര്‍ ഐ സി എഫ് മെമ്പര്‍ കാസിം കരിയാടന്‍ കിറ്റ് വിതരണോത്ഘാടനം നിര്‍വഹിച്ചു. ഗഫൂര്‍ കിഴക്കൂട്ട്, ഷെമീര്‍ കൊന്നമാക്കല്‍, ഷുക്കൂര്‍ കരിയാടന്‍, നിയാസ് കൂളിയാട്ട്, സുല്‍ത്താന്‍ മന്നലാംകുന്ന്, ഷാഹിദ്, ഫയാസ് എന്നിവര്‍ നേതൃത്വം നല്കി.