വേലൂര്‍ ഗ്രാമകം നാടകോത്സവത്തോടനുബന്ധിച്ച് നാടക പ്രവര്‍ത്തകരായിരുന്ന എം.കെ.സിദ്ധിഖ്, സോബി സൂര്യഗ്രാമം എന്നിവരെ അനുസ്മരിച്ചു. നാടക, സാംസ്കാരിക പ്രവര്‍ത്തകനും ഗ്രാമകത്തിന്റെ സഹയാത്രികനുമായിരുന്നു എം.കെ.സിദ്ധീഖ്. പ്രശസ്ത നാടക സംവിധായകനും അഭിനേതാവുമായിരുന്ന സോബി സൂര്യഗ്രാമം നാടക പ്രവര്‍ത്തകരുടെ സംഘടനയായ നാട്ടക്കിന്റെ സംസ്ഥാന, ജില്ലാ ഭാരവാഹിയുമായിരുന്നു.അനുസ്മരണ സദസിന് ഗ്രാമകം മീഡിയ കമ്മറ്റി ചെയര്‍പേഴ്സനും എരുമപ്പെട്ടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റുമായ റഷീദ് എരുമപ്പെട്ടി അധ്യക്ഷനായി. നന്മ സംസ്ഥാന സെക്രട്ടറി രവി കേച്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. സോഷ്യല്‍ മീഡീയ കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.ജയശ്രീ, സ്വീകരണ കമ്മറ്റി വൈസ് ചെയര്‍പേഴ്സണ്‍ എം.എ ബിജു തുടങ്ങിയവര്‍ സംസാരിച്ചു. രവി കേച്ചേരിക്ക് സംഘാടക സമിതിയംഗം ഇ.ഡി.ഡേവിസ് ഗ്രാമകത്തിന്റെ ഉപഹാരം സമര്‍പ്പിച്ചു.