വേലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കൃഷി സദസ്സ് സംഘടിപ്പിച്ചു

 

കോപ്പറേഷന്‍ ബാങ്കിംങ്ങ് ആന്റ് മാനേജ്‌മെന്റിന്റെ ഗ്രാമീണ കാര്‍ഷിക പ്രവര്‍ത്തി പരിചയ പരിപാടി 2025 ന്റെ ഭാഗമായാണ് സന്ദര്‍ശന പരിപാടികള്‍ വേലൂര്‍ ഗ്രാപഞ്ചായത്തില്‍ നടക്കുന്നത്. ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ അധ്യക്ഷനായി. കോളേജില്‍ നിന്നുള്ള പ്രൊഫസര്‍മാരായ ഡോ. സുനില്‍, ഡോ. ഉഷാദേവി തുടങ്ങിയവര്‍ സംസാരിച്ചു. സീനിയര്‍ പ്രൊഫസര്‍മാരും 50ളം വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍, നെല്‍കൃഷി നടത്തിപ്പുമായി ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഭവം പങ്കുവെച്ചു. വേലൂര്‍ ബാങ്ക് പരിസരത്ത് വേലൂര്‍ പാടശേഖരത്തില്‍ പതിറ്റാണ്ടുകളായി കിടന്ന തരിശു ഭൂമി ബാങ്ക് ഏറ്റെടുത്ത് നെല്‍കൃഷി ചെയ്ത് പൊന്നാക്കി മാറ്റിയ സന്തോഷം ബാങ്ക് സെക്രട്ടറി എം ഡി ജോസഫ് പങ്കുവെച്ചു. ബാങ്കിംഗ് ഇടപാട് മാത്രമല്ല, ഗ്രാമീണ മേഖലയില്‍ കൃഷി ഭൂമിയില്‍ പൊന്നു വിളയിക്കുന്ന ബാങ്കിന്റെ പ്രവര്‍ത്തികളെക്കുറിച്ച് എല്ലാവരും പ്രത്യേകം അഭിനന്ദിച്ചാണ് സംഘം മടങ്ങിയത്.

ADVERTISEMENT