സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു

വെള്ളാറ്റഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്കും വെള്ളാറ്റഞ്ഞൂര്‍ പാടശേഖര സമിതിയും സംയുക്തമായി വിഷുവിനോടനുബന്ധിച്ച് സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു. സമൂഹ ചിത്രരചന ഫാദര്‍ ഡേവിസ് ചിറമലും, സാംസ്‌കാരിക ഉത്സവം വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബിയും ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാത്രിയില്‍ നടന്ന ആദരവ് സന്ധ്യ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ബാങ്ക് പ്രസിഡന്റ് എ.എന്‍. സോമനാഥന്‍ അധ്യക്ഷനായി.

ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്ന ശ്രീജിത്ത് തിരുമേനി, രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ബി.എസ്.എഫ് അംഗം പി.എ.സത്യനാഥന്‍, എം.എ സംസ്‌കൃതത്തില്‍ ഫസ്റ്റ് റാങ്ക് നേടിയ എ.കെ.കൃഷ്‌ണേന്ദു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് വേണു വാര്യര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എഫ്.ജോയ്, മെമ്പര്‍ പി.എന്‍.അനില്‍ മാസ്റ്റര്‍, പാടശേഖര സമിതി പ്രസിഡന്റ് വിശ്വനാഥന്‍ ,ബാങ്ക് സെക്രട്ടറി  പി. എ.ഉണ്ണികൃഷ്ണന്‍, ബോര്‍ഡ് മെമ്പര്‍ സി.എന്‍.സൈമണ്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT