കുട്ടംകുളം സെന്റ് ജോണ്‍ ദ ഇവാഞ്ചലിസ്റ്റ് നവദേവാലയത്തില്‍ വിശുദ്ധ കുരിശ് സ്ഥാപിച്ചു

വേലൂര്‍ കുട്ടംകുളം സെന്റ് ജോണ്‍ ദ ഇവാഞ്ചലിസ്റ്റ് നവദേവാലയത്തില്‍ വിശുദ്ധ കുരിശ് സ്ഥാപിച്ചു. തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് വെഞ്ചിരിച്ച് ആശീര്‍വദിച്ച കുരിശ് ആഘോഷമായ ദിവ്യബലിക്ക് ശേഷം അതിരൂപത സഹായ മെത്രാന്‍ മാര്‍ടോണി നീലങ്കാവില്‍ പ്രതിഷ്ഠിച്ചു. ഇടവക വികാരി ഫാദര്‍ സോബിന്‍ പായ്യിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാദര്‍ സേവി പുത്തിരി, കൈകാരന്മാരായ ലോറന്‍സ് കിടങ്ങന്‍, വര്‍ഗീസ് ചീരമ്പന്‍, ജോസഫ് കിടങ്ങന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT