കടങ്ങോട് പാറപ്പുറം ന്യൂ ഫ്രണ്ട്‌സ് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറപ്പുറം ഗ്രാമോത്സവം സംഘടിപ്പിച്ചു. ക്ലബ്ബ് പരിസരത്ത് നടന്ന പരിപാടി പ്രശസ്ത സിനിമാതാരം സനൂജ സോമനാഥ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ബീന രമേഷ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജ് കെ.എന്‍ പ്രശാന്ത് മുഖ്യാതിഥിയായി. യോഗത്തില്‍ കെ.കെ സുമേഷ്, എം.ആര്‍ രഞ്ജിത്ത്
എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നൂറിലധികം പ്രതിഭകളുടെ കലാ പരിപാടികള്‍ അരങ്ങേറി.