അകലാട് കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

പുന്നയൂര്‍ അകലാട് മൂന്നയിനില്‍ കഞ്ചാവുമായി രണ്ടുപേരെ വടക്കേക്കാട് പോലീസ് പിടികൂടി. മൂന്നയിനി സ്വദേശികളായ ഫാസില്‍, ഹക്കീം എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെ അകലാട് മൂന്നയിനി അംബാലയില്‍ ഫാസിലിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍സൈക്കിളില്‍ പോകുകയായിരുന്ന ഹക്കീമിനെ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി പിടികൂടിയത്.

ADVERTISEMENT