എരുമപ്പെട്ടി കിഴക്കേ അങ്ങാടിയില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. വായനശാലയ്ക്ക് സമീപമാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയിട്ടുള്ളത്. എരുമപ്പെട്ടിയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വെള്ളം പാഴാകുന്നുണ്ട്. ജലക്ഷാമം രൂക്ഷമായതിനാല്‍ ടാങ്കര്‍ ലോറിയിലെത്തുന്ന വെള്ളത്തെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. പല കുടുംബങ്ങളും ആയിരം ലിറ്ററിന് 400 രൂപ നല്‍കിയാണ് വെള്ളം വാങ്ങുന്നത്. പൊട്ടിയ പൈപ്പുകള്‍ എത്രയും പെട്ടെന്ന് ശരിയാക്കി വെള്ളം പാഴായി പോകുന്നത് തടയാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.