തീരദേശ മേഖലയിലെ അശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണം;ആക്ഷന്‍  കൗണ്‍സില്‍ രൂപീകരിച്ചു

പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ തീരദേശ മേഖലയിലെ അശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണത്തിനെതിരെ പ്രദേശ വാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍  കൗണ്‍സില്‍ രൂപീകരിച്ചു. അണ്ടത്തോട് ബീച്ചില്‍ വെച്ച് നടത്തിയ രൂപീകരണയോഗത്തില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി എ.എം അലാവുദ്ധീന്‍, ചെയര്‍മാന്‍ വി.അബ്ദുസ്സമദ്, കെഎം ഷാഹിദ്, സി.കെ മൊയ്തുണ്ണി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാര്‍, എ.കെ മൊയ്തുണ്ണി കണ്‍വീനര്‍, എം.എം ജബ്ബാര്‍, സി.യു മുസ്തഫ, സി.എം.ഗഫൂര്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും മുസ്തഫ കമാലിനെ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.

 

ADVERTISEMENT