വിരമിക്കുന്ന അങ്കണവാടി ടീച്ചര്‍ റസിയക്ക് യാത്രയയപ്പ് നല്‍കി

കാട്ടകാമ്പാല്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് ഐ.എച്ച്.ഡി.പി നഗര്‍ 37-ാം നമ്പര്‍ അങ്കണവാടിയില്‍ നിന്നും 27 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അങ്കണവാടി ടീച്ചര്‍ റസിയക്ക് യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യാത്രയപ്പ് യോഗം പ്രസിഡണ്ട് ഇ.എസ് രേഷ്മ ഉദ്ഘാനം ചെയ്തു. വൈസ് പ്രസിഡന്റ് ബബിത ഫിലോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍ റസിയ ടീച്ചറെ ഉപഹാരം നല്‍കി ആദരിച്ചു. വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും ടീച്ചര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.എസ് മണികണ്ഠന്‍, എന്‍.കെ ഹരിദാസന്‍, പഞ്ചായത്ത് മെമ്പര്‍ മാറായ എം.എസ് മണികണ്ഠന്‍, ബിന്ദു മനോഹരന്‍, ഖദീജ, രാജി, അങ്കണവാടി ഹെല്‍പ്പര്‍ നിര്‍മ്മല തുടങ്ങിയവര്‍ സംസാരിച്ചു. റെസിയ ടീച്ചര്‍ മറുപടി പ്രസഗം നടത്തി.

ADVERTISEMENT